
ആൽത്തറ – മാനവീയം റോഡിൽ സ്ഥാപിച്ചിരിക്കുന്ന ദേവരാജൻ പ്രതിമയോട് “അനാദരവ് “
തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ മഹാന്മാരുടെ പ്രതിമകൾ ഓർമ്മക്കായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം യഥാവിധി പരിപാലിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്ക് പൂർണ്ണ പരാജയം സംഭവിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മഹാന്മാരുടെ പ്രതിമകൾ പലതും രാത്രി ആയാൽ ഇരുട്ടിൽ തന്നെ. പ്രതിമകൾ ഉള്ള സ്ഥലത്തെ ചുറ്റുപാടുകൾ കാടും, വള്ളിപടർപ്പുകളും കൊണ്ട് പലയിടത്തും നിറഞ്ഞിരിക്കുകയാണ്. അവ യഥാവിധി വൃത്തി യായി പരിപാലിക്കുന്നതിനോ, രാത്രിയിൽ വിളക്കുകൾ സ്ഥാപിച്ചു പ്രതിമ പരിസരം മറ്റുള്ളവർക്ക് മനസ്സിൽ ആകുന്ന തരത്തിൽ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത്…