
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിക്കും. സുപ്രീംകോടതി ജഡ്ജി ബി ആർ ഗവായി കൊച്ചിയിൽ കോടതി ഉദ്ഘാടനം ചെയ്തു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിനാണ് ഡിജിറ്റൽ കോടതി ആരംഭിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള നിരവധി കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. ഡിജിറ്റൽ കോടതി വരുന്നതോടെ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല. ജാമ്യാപേക്ഷകളും ഓൺലൈനായി പരിഗണിക്കാം. കൂടാതെ ഈ നിയമത്തിന് കീഴിൽ വരുന്ന കേസുകളിൽ പരാതി നൽകുന്നതും പരിശോധിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും വക്കാലത്ത്…