
ആധാരത്തിൽ ഇനി ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചും; അയൽവാസികൾ തമ്മിൽ ഇനി അതിർത്തി തർക്കമില്ല
തിരുവനന്തപുരം: ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ കേരളത്തിൽ നിന്നും ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന ജില്ലകളിൽ ഓരോ ഭൂ ഉടമയുടെയും കൈവശമുളള ഭൂമിയുടെ ചിത്രം (ഡിജിറ്റൽ സ്‌കെച്ച്) ആധാരത്തിനൊപ്പം ചേർക്കും. റവന്യുരേഖകളിലും ഈ ചിത്രമുണ്ടാകും. ഡിജിറ്റൽ സർവേ പൂർത്തിയായ കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിലെ ആധാരങ്ങളിലും ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ചേർക്കും. നിലവിൽ ആധാരം രജിസ്റ്റർചെയ്യുമ്പോൾ…