
ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിന് താത്പര്യമില്ല, ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി
കൊച്ചി : ഭർത്താവിന് ലൈംഗിക ബന്ധത്തില്‍ താത്പര്യമില്ലെന്നും ആത്മീയത സ്വീകരിക്കാൻ നിർബന്ധിക്കുന്നതായും കാണിച്ച് ഭാര്യ നല്‍കിയ ഹർജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധി ശരിവച്ച് ഹൈക്കോടതി. ഭർത്താവിന് ആത്മീയതയില്‍ മാത്രമാണ് താത്പര്യമെന്നും ആത്മീയത സ്വീകരിക്കാൻ തന്നില്‍ നിർബന്ധം ചെലുത്തുന്നതായും യുവതി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ജീവിതത്തിലെ ഭർത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആയുർവേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍…