
രാജ്യത്തെ ആദ്യത്തെ ഡോം സിറ്റി നിർമിക്കാൻ യുപി, ഒരുങ്ങുന്നത് മഹാകുംഭിൽ
ലഖ്നൗ : ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭിൽ നിർമിക്കാൻ ഉത്തർപ്രദേശ് സർക്കാർ. മഹാകുംഭ് നഗറിലെ അരയിൽ 3 ഹെക്ടറിൽ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിർമ്മിക്കുന്നത്. വിനോദസഞ്ചാരികൾക്ക് കാഴ്ച ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരിക്കും നിർമാണം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ സഹകരണത്തോടെയായിരിക്കും നിർമാണം. ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് നൽകും. ത്രിവേണിയിൽ സ്വകാര്യ കമ്പനിയായ ഇവോ ലൈഫ് സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. യോഗി സർക്കാർ ടൂറിസത്തിൽ പുതിയ…