
നവവധുവിന് സ്ത്രീധന പീഡനം : മർദ്ധിച്ചെന്ന പരാതിയുമായി യുവതി
കൊല്ലം: ഭർത്താവിൽ നിന്നും സ്ത്രീധന പീഡനം നേരിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കുണ്ടറ സ്വദേശിയായ യുവതിയാണ് സ്ത്രീധനത്തിന്‍റെ പേരിൽ തന്നെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി എത്തിയത്. വിവാഹം കഴിഞ്ഞ് വെറും അഞ്ചാംദിവസമാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, നിതിന്‍റെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിച്ചു. 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ നവംബർ 25 നാണ് കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്‍റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചാം…