
ഡോ.സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവ്
കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും രണ്ടാഴ്ചയ്ക്കകം സിസയ്ക്ക് നല്‍കണമെന്നാണ് വിധി. 2023 മാര്‍ച്ച് 31നാണ് സിസ തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസ് വിരമിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. 2022ല്‍ ഗവര്‍ണറുടെ നിര്‍ദേശാനുസരണം…