
ജോർജ് കുട്ടി വീണ്ടും വരുന്നു;ദൃശ്യം 3 ഒക്ടോബറിൽ ആരംഭിക്കും
സൂപ്പര്‍ ഹിറ്റായ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗവുമായി മോഹന്‍ലാലും ജീത്തു ജോസഫും. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ‘ക്യാമറ ജോര്‍ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദൃശ്യം ആദ്യ ഭാഗത്തു നിന്നുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ സാധിക്കുക. ഇതോടൊപ്പം മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും…