
തിരുവനന്തപുരം നഗരത്തിലൂടെ ചീറിപ്പായുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായി ഈ മിടുക്കി: നാടിന് അഭിമാനമായി ഷീന സാം
തിരുവനന്തപുരം :എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കുന്ന സ്ത്രീകളുള്ള നാടായി കേരളം വളരട്ടെ. ഇതിനു മുന്നോടിയായി പല മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് സ്ത്രീകൾ. തിരുവനന്തപുരത്തിലൂടെ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഷീന സാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസോടിക്കുകയാണ് ഈ മിടുക്കി. ചുങ്കത്തറ പുലിമുണ്ട സ്വദേശിനിയായ ഷീന സാം കേരളത്തിൽ ആദ്യമായി സ്വിഫ്റ്റ് ബസിൽ ഡ്രൈവറായി നിയമനം ലഭിച്ച 4 വനിതകളിൽ ഒരാളാണ്. സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് ഒരു…