
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു; പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത് നൽകില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവിൽ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം. ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന്…