
ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി ബിജെപി
ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കരുക്കൾനീക്കി ബിജെപി. ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായ സാഹചര്യത്തിൽ ഡൽഹിയിൽ ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് ബിജെപിയുടെ വാദം. ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഡൽഹിയുടെ ദൈനംദിന ഭരണനിർവഹണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കെജരിവാളിനെതിരായ നടപടികൾ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ…