ലഹരി അടങ്ങിയ മരുന്ന് നൽകിയില്ല യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന്റെ പേരില്‍ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതില്‍ പ്രകോപിതരായാണ് യുവാക്കള്‍ മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്തത്. നെയ്യാറ്റിന്‍കരയിലേ അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് യുവാക്കള്‍ തകര്‍ത്തത്. ഞായറാഴ്ച രാത്രി മൂന്ന് യുവാക്കള്‍ ആക്രമണം നടത്തിയത്. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്തു. കത്തി ഉപയോഗിച്ച് ജീവനക്കാരെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ലഹരികേസിലെ പ്രതിയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു.

കോട്ടയം: കുറവിലങ്ങാട് ലഹരികേസിലെ പ്രതിയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. റോഡിൽ നിന്നിരുന്ന കല്ലേലിൽ കെ ജെ ജോൺസനെയാണ് ജിതിൻ കിണറ്റിലേക്ക് തള്ളിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി പരാക്രമം നടത്തിയത്. കിണറ്റിൽ വീണ ജോൺസനെ ഫയർഫോഴ്സ് സംഘമെത്തി കരയ്‌ക്കെത്തിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളൊന്നുമില്ല. റോഡരികിൽ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ….

Read More

ലഹരിക്ക് അടിമയായ മകൻ അമ്മയോട് ചെയ്തത് കൊടുംക്രൂരത

മലപ്പുറം: എംഡിഎംഎ ലഹരിയിൽ യുവാവ്‌ അമ്മയെ മർദിച്ചു. വേങ്ങരയിലാണ് സംഭവം. യുവാവ് ലഹരിക്കടിമയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാൾ അമ്മയെ ക്രൂരമായി അടിക്കുകയായിരുന്നു. ചെനക്കൽ സ്വദേശി സൽമാൻ എന്ന ആളാണ് സ്വന്തം അമ്മയെ ക്രൂരമായി മർദിച്ചത്. യുവാവ് അക്രമാസക്തമായ വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. വിവരം ലഭ്യമായ ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial