
വടകരയിൽ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ് ഐ പ്രതിഷേധം
കോഴിക്കോട്: വടകരയില്‍ എംപി ഷാഫി പറമ്പലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് തുടര്‍ന്ന് പൊലീസും ഡിവെെഎഫ്‌ഐ പ്രവർത്തകരും റോഡില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയില്‍ പ്രതിഷേധിച്ചു. പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. ‘ഏത് വലിയ സമരക്കാരന്‍ വന്നാലും…