
കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ സിബിഐ അറസ്റ്റിൽ
ഭുവനേശ്വര്‍: കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ( ED) ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനില്‍ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് അറസ്റ്റ്. ധെങ്കനാലില്‍ ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത ഇഡി കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തതിന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോകുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സിബിഐ കെണി ഒരുക്കുകയായിരുന്നു….