Headlines

പരീക്ഷ ചൂടേറുന്നു എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.

Read More

ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി വിദ്യാർത്ഥിനി തിരുവല്ല സ്വദേശിനി അപർണ അനിൽനായർ അർഹയായി.

ദുബായ്: ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി സ്കൂൾ അർഹയായി. തിരുവല്ല സ്വദേശിനി അപർണ അനിൽ നായരാണ് അവാർഡിന് അർഹയായത്. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന പുരസ്കാരമാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരമാണിത്. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ. പഠനത്തിനൊപ്പം പാഠ്യതരത്തിൽ തിളങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്കാരം ലഭിക്കുക. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം,…

Read More

വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു.

ഡൽഹി: വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് ആകെ പെരുകുകയാണ്. പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു. നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രാജ്യത്ത് ആകെ 21 വ്യാജ സർവ്വകലാശാലകളാണ് ഈ പട്ടികയിൽ നിലവിൽ ഉള്ളത്. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM) കേരളത്തിൽ നിന്ന് വ്യാജ പട്ടികയിൽ പുതിയതായി…

Read More

പ്ലസ്‌ വണ്‍ പ്രവേശനം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിൽ, 82,434 വിദ്യാർത്ഥികള്‍ !

മലപ്പുറം: പ്ലസ്‌ വണ്‍ പ്രവേശനത്തിനായി ഏകജാലകം വഴി മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാർത്ഥികള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 4,65,960 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി എഴുതിയ 79,637 പേർ, സി.ബി.എസ്.ഇ – 2,031, ഐ.സി.എസ്.ഇ- 12, മറ്റ് സിലബസുകള്‍ – 754, വിവിധ ജില്ലകളില്‍ നിന്നുള്ള 7,621 വിദ്യാർത്ഥികള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.  സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,693 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial