
ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ 99 -ാംമത് വാർഷികാഘോഷം സംഘടിപ്പിച്ചു.
ആറ്റിങ്ങൽ:ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ വാർഷികാഘോഷ പരിപാടികൾ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ 99 -ാം മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻപ്രഥമാധ്യാപികമാരായ ജയശ്രീ റീന ബിആർസി കോഡിനേറ്റർ ഷിബിന, എസ്എം സി വൈസ് ചെയർമാൻ ജോയ് എംപിടിഎ പ്രസിഡന്റ് അനിത,പ്രീ പ്രൈമറി എംപിടിഎ പ്രസിഡൻ്റ് നീതു എ എസ് എന്നിവർ സംസാരിച്ചു. എസ്എംസി ചെയർമാൻ സന്തോഷ് കണ്ണങ്കര അധ്യക്ഷനായി.സ്കൂൾ പ്രഥമഅധ്യാപകൻ വി സുഭാഷ് സ്വാഗതവും അധ്യാപിക…