
ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെ അപ്രതീക്ഷിതമായി രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. 2027 വരെ കാലവധിയുണ്ടെന്നിരിക്കെയാണ് അരുൺ ഗോയലിന്റെ അപ്രതീക്ഷിത നീക്കം. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിൽ രണ്ടംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അരുൺ ഗോയൽ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ്…