റോഡിൽ ചിഹ്നം വരയ്ക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനും എതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പ് നൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്. സർക്കാർ കെട്ടിടങ്ങൾ, പരിസരം, പാലങ്ങൾ തുടങ്ങിയവയിൽ ചുവരെഴുതുന്നതും പോസ്റ്റർ പതിപ്പിക്കുന്നതും നിരോധിച്ചു. കട്ടൗട്ടുകൾ, കൊടികൾ, ഹോർഡിങ്ങുകൾ, ബാനറുകൾ തുടങ്ങിയവയും പാടില്ല. റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്പെൻസറികൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ,…

