
രാജ്യത്ത് 96.88 കോടി വോട്ടർമാർ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 96.88 കോടി വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടർമാരും 47.15 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000…