
ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ
മലപ്പുറം: ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ ഡീസൻറ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. നെല്ലീക്കുത്ത് റിസർവ് വനത്തിൽ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് പ്രതി കൊമ്പുകൾ എടുത്തത്. പിന്നീട് ഇത് ചാക്കിലാക്കി വീടിന് സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തോട് ചേർന്ന് ആന ചരിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് വനപാലകർ ആനയുടെ ജഡം കണ്ടെത്തിയത്. ഇത് വലിയ വീഴ്ചയാണെന്നതിന്…