നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു
നിലമ്പൂര്‍: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഗൂഡല്ലൂർ ദേവർഷോലയിൽ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാന ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല. പലതവണ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് കാട്ടാനകൾ വൈദ്യുതി ലൈനിൽ തട്ടി ചരിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

