ഉത്സവ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു

കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. വൈക്കം ടിവി പുരത്താണ് ദാരുണ സംഭവം. ആനയുടെ രണ്ടാം പാപ്പാനായ ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനാണ് മരിച്ചത്. ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. എഴുന്നള്ളിപ്പിനെത്തിച്ച തോട്ടക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടി കൊന്നത്.

Read More

പടമലയിലിറങ്ങിയ കാട്ടാന ചാലിഗദ്ധ ഭാഗത്ത്,അജീഷിന്റെ സംസ്കാരം ഇന്ന് മയക്കുവെടി വെക്കാൻ തയ്യാറെടുപ്പ് ‘നിരീക്ഷിച്ച് ആർആർടി

മാനന്തവാടി:പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി മഖ്നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആർആർടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്.രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും.വിശദമായ ആരോഗ്യ പരിശോധനപൂർത്തിയാക്കിയാക്കിയാവും…

Read More

കാട്ടാനയെ വെടിവെച്ച് കൊല്ലണം; സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു

മാനന്തവാടി: കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, ഒരു മനുഷ്യ ജീവൻ അപഹരിച്ചതും, നാശനഷ്ടങ്ങൾ വരുത്തിവെച്ചതുമായ ആനയെ വെടിവെച്ച് കൊല്ലണമെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു. മയക്കുവെടി വെച്ച് കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ഇപ്പോൾ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.

Read More

അജീഷിന്റെ ജീവനെടുത്ത ആനയെ തേടി ദൗത്യസംഘം; മയക്കുവെടി വയ്ക്കും, കുങ്കിയാനകളും എത്തുന്നു

വയനാട്ടിൽ ഭീതി വിതച്ച മോഴയാനയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് എത്തിയതോടെ ആനയെ തേടി ദൗത്യസംഘം. ദൗത്യസംഘത്തെ സഹായിക്കാനായി മുത്തങ്ങയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെയും എത്തിക്കുകയാണ്. അജീഷിനെ ആക്രമിച്ച പ്രദേശത്തുനിന്ന് ഏറെ അകലെയല്ലാതെ തന്നെയാണ് ആന നിലയുറപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം. മയക്കുവെടി വെക്കാന്‍ അനുയോജ്യമായ പ്രദേശത്താണോ ആന നില്‍ക്കുന്നതെന്ന കാര്യത്തില്‍ മാത്രമാണ് പരിശോധന വേണ്ടത്. മയക്കുവെടി വച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial