
പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റുകളുമായി പാപ്പനും പിള്ളേരും വീണ്ടും പ്രേക്ഷകർക്കു മുമ്പിൽ
ആട്’ സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ജയസൂര്യയയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ മൂന്നാം ചിത്രം പുറത്ത് വരുകയാണ്. ഒരുപാട് ആരാധകരുള്ള ചലച്ചിത്ര പരമ്പരയാണ് ആട്. മൂന്നാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ പുതിയ അപ്ഡേഷനുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് എത്തിയിരിക്കുകയാണ്. ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് മിഥുന്‍…