
ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ അടച്ചിടും
ഇടുക്കി : സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് ദേശീയോദ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിട്ടത്. നായ്ക്കൊല്ലിമല ഭാഗത്ത് വരയാട് കുഞ്ഞുങ്ങളെ കണ്ടിരുന്നു. മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിത ക്രമത്തെ ബാധിക്കും എന്നതിനാലാണ് 60 ത് ദിവസത്തേക്ക് മാനേജ്മെൻറ് പ്ലാൻ പ്രകാരം ദേശീയോദ്യാനം അടച്ചിടുന്നത്. കഴിഞ്ഞ വർഷം നൂറിലധികം വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ്…