
എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങൾ സുരക്ഷിതമല്ല; ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി രാജസ്ഥാൻ
മുംബൈ : പ്രശസ്ത ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ കറി മസാലകൾ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിൻ്റെ ഒരെണ്ണത്തിൻ്റെയും വിൽപ്പന ഹോങ്കോംഗ് ഏപ്രിലിൽ നിർത്തിവെച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. രാജസ്ഥാൻ സർക്കാർ നിരവധി സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഒരു എവറസ്റ്റ് സുഗന്ധവ്യഞ്ജന ഉത്പന്നവും രണ്ട് എംഡിഎച്ചിൻ്റെ ഉത്പന്നവും…