
ഇവിഎം വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ തോറ്റ സ്ഥാനാർത്ഥിക്ക് ജയം; സർപഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വീണ്ടും എണ്ണിയപ്പോൾ ഹരിയാനയിലെ ഒരു സർപഞ്ച് തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വിജയം. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നടന്ന റീ-കൗണ്ടിങ്ങിലാണ് അപ്രതീക്ഷിത ഫലം പുറത്തുവന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, പരാജിതനായ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ബുആന ലഖു ഗ്രാമപഞ്ചായത്ത് സർപഞ്ച് തിരഞ്ഞെടുപ്പിലാണ് ഈ അപൂർവ സംഭവം നടന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി കോടതിയെ സമീപിച്ചതിനെത്തുടർന്ന്, കോടതി രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിൽ EVM-ലെ…