
സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഒമ്പതാം ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 15 ന് ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. അതേസമയം നേരത്തെ മാർച്ച് 18 ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. ഹൈസ്കൂളുകളോട് ചേർന്നുള്ള എൽപി, യുപി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല….