
പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സ്പോർട്സ് ഉൽപ്പന്നങ്ങൾ; 8.5 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
മംഗളൂരു: ബ്രാൻഡഡ് സ്പോർട്സ് ഇനങ്ങളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നതായി ലഭിച്ച പരാതിയിൽ പരിശോധന. മംഗളൂരുവില്‍ കോസ്കോ, നിവിയ, യോനെക്സ് എന്നീ പ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വിൽക്കാൻ ശ്രമിച്ച 8.5ലക്ഷം രൂപയുടെ വ്യാജ സ്പോർട്സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ബ്രാൻഡ് പ്രൊട്ടക്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗത്ത് ഇന്ത്യ റീജിയണൽ ഹെഡ് സ്റ്റീഫൻ രാജ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി ഉള്ളാൾ പൊലീസ് പരിധിയിലുള്ള സ്‌പോർട്‌സ് വിന്നർ സ്റ്റോറിലും മംഗളൂരു നോർത്ത് പൊലീസ് പരിധിയിലുള്ള മഹാദേവ് സ്‌പോർട്‌സ് സെന്ററിലും…