
കീടനാശിനി ഉപയോഗിച്ചു കർഷകന് ദാരുണാന്ത്യം
ലഖ്നൗ: കീടനാശിനി തളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിച്ചു. കർഷകന് ദാരുണാന്ത്യം. വയലിൽ കീടനാശിനി തളിച്ച ശേഷം വീട്ടിലെത്തിയ 27 കാരനായ കനയ്യയോട് കൈകഴുകാൻ ഭാര്യ നിർബന്ധിച്ചിട്ടും കൈ കഴുകാതെ ഭക്ഷണം കഴിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. കനയ്യ ശനിയാഴ്ചയാണ് കനയ്യ കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ പോയത്. കൈ കഴുകാത്തതിനെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്ക കനയ്യ പരിഗണിച്ചില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജന സച്ചൻ പറഞ്ഞു. അത്താഴത്തിന് ശേഷം കനയ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മയക്കം പോലെ…