
പ്രകൃതിക്ഷോഭംമൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിനു കർഷകർ ചെയ്യേണ്ടകാര്യങ്ങൾ ഇവയൊക്കെയാണ്
ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് എന്തു ചെയ്യണമെന്ന് അറിയാത്ത കർഷകരുണ്ട്. ഇവർ ഇതിനായി ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യും. കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി അപേക്ഷിക്കാം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ കർഷകരുടെ ഐഡി വെച്ചാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ ഐഡി ഉണ്ടാക്കി അപേക്ഷിക്കണം. ഈ സമയത്ത് കർഷകർ അവരുടെ വ്യക്തിഗത വിവരങ്ങൾക്കൊപ്പം സ്ഥലം, വിള, അക്കൗണ്ട് വിവരങ്ങളും നൽകണം. പോർട്ടലിൽ ലോഗിൻ ചെയ്തശേഷം കൃഷിനാശത്തിന്റെ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യണം….