നാലാമത് ഫെഫ്ക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി
നാലാമത് ഫെഫ്ക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് നൽകുന്നത് മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ, ഛായാഗ്രാഹകൻ, എഡിറ്റർ, പശ്ചാത്തല സംഗീത സംവിധായകൻ, കലാ സംവിധായകൻ, കോസ്റ്റ്യൂം ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ്, സൗണ്ട്…

