
ഉത്സവപ്പിരിവ് നൽകാത്തതിനെ തുടർന്ന് കുട്ടികളുടെ അരങ്ങേറ്റം വിലക്കി ക്ഷേത്രം ഭാരവാഹികൾ
തിരുവനന്തപുരം: ഉത്സവപ്പിരിവ് നൽകാത്തതിനെ തുടർന്ന് കുട്ടികളുടെ അരങ്ങേറ്റം വിലക്കി ക്ഷേത്രം ഭാരവാഹികൾ. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയക്കുകയായിരുന്നു. അരങ്ങേറ്റത്തിന്റെ സമയമായപ്പോളാണ് കുട്ടികളോട് പരിപാടി അവതരിപ്പിക്കാൻ സാധ്യമല്ലെന്ന് ഭാരവാഹികൾ പറഞ്ഞത്. ഇതോടെ കുട്ടികൾ കണ്ണീരോടെ മടങ്ങുകയായിരുന്നു. ഉത്സവ പിരിവ് നൽകാത്ത രണ്ട് കുട്ടികളെയാണ് വിലക്കിയത്. കുട്ടിയുടെ കുടുംബം 5000 രൂപ നൽകാത്തതിലെ വൈരാഗ്യമാണ് വിലക്കിന് പിന്നിലെന്നാണ് ആരോപണം. 20 കുട്ടികളാണ് അരങ്ങേറ്റത്തിന് എത്തിയത്. പിരിവ് നൽകിയില്ലെന്ന…