സമൂഹത്തിൽ മതസ്പർധയും ലഹളയും ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതി;ചിന്താ ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ എഫ്ഐആർ
സമൂഹത്തിൽ മതസ്പർധയും ലഹളയും ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്ത ജെറോമിനെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. ചിന്തയുൾപ്പെടെ കണ്ടാലറിയാവുന്ന 55 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധം പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ്…

