
പഴകിയ മത്സ്യം ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ വഴിയുണ്ട്;മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
മലപ്പുറം:പഴകിയ മത്സ്യങ്ങള്‍ വാങ്ങി കഴിച്ച് ഇനി വയറു കേടാവാന്‍ നില്‍ക്കണ്ട. ഒറ്റനോട്ടത്തില്‍ തന്നെ ഏത് സാധാരണക്കാരനും മീനിന്റെ പഴക്കം നിശ്ചയിക്കാം. അതിനുള്ള വഴികളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. മായം കലര്‍ത്തിയ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളെ പോലെ തന്നെയാണ് മത്സ്യവും. നിരവധി ഇടങ്ങളില്‍ ഇപ്പോഴും പഴകിയ മത്സ്യം പുതിയത് എന്നും പറഞ്ഞ് വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. ഏതൊരു മീനിനെയും ദേഹത്ത് വിരല്‍ കൊണ്ട് ചെറുതായൊന്ന്…