
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഫ്ലാറ്റുകൾക്ക് ബലക്ഷയം സംഭവിച്ചെന്നും സുരക്ഷിതമല്ലെന്നും കാണിച്ച് ഇവിടുത്തെ താമസക്കാർ തന്നെയാണ് ഹർജി സമർപ്പിച്ചത്. ബി, സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് അത് പൊളിച്ച് മാറ്റി പുതിയത് പണിയണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ചന്ദ്രൻ കുഞ്ച് എന്നാണ് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ്…