
വിയർപ്പുനാറ്റത്തെ ചൊല്ലി തർക്കം ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി.
വിമാനത്തിനകത്തും വിമാനത്താവളങ്ങളിലും ഉണ്ടാകുന്ന പല രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി ദിനം പ്രതി കാണുന്നുണ്ട്. വിമാനത്താവളത്തിൽ അർധനഗ്നയായി ഒരു യുവതി പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസവും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വളരെ വിചിത്രമായ ഒരു അനുഭവമാണ് ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ…