
വടക്കന്‍ പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു
വടക്കന്‍ പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു. മരിച്ചവരുടെ എണ്ണം 194 ആയി ഉയര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള്‍. ഇവിടെ 180 പേർ മരിച്ചു. വടക്കന്‍ ജില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാനിൽ അഞ്ച് പേരും പാക്കധീന കശ്മീരിൽ ഒൻപത് പേരും മരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് ജീവനക്കാര്‍ മരിച്ചു. ഇത് സൈനിക കോപ്റ്റർ ആയിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍…