
അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ.
വെള്ളറട: അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ. ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അന്യസംസ്ഥാനങ്ങളിൽ നിന്നും കൃത്രിമപാലും പാലുത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞ മത്സ്യങ്ങളും രോഗബാധിതമായ കന്നുകാലികളെയും ആണ് കൊണ്ടുവന്ന് വില്പന നടത്തുന്നത്. മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് രാസവസ്തുക്കൾ ചേർത്ത് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തക്കച്ചവടം നടത്തുന്നത്. അസഹ്യമായ ദുർഗന്ധവും പുഴുക്കളുമുള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ നിന്നും ചില്ലറ വില്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോയും കച്ചവടം നടത്തുന്നു….