
ബാലൺ ദ്യോർ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്
പാരിസ്: ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ പുരുഷവിഭാഗത്തിലെ ബാലൺ ദ്യോർ ഇത്തവണ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. പുരസ്കാരത്തിന് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറി പിന്തള്ളിയാണ് റോഡ്രി ബാലൺ ദ്യോറിനായി തിരഞ്ഞെടുത്തത്.മികച്ച ക്ലബ്ബായി നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തിരഞ്ഞെടുക്കപ്പെട്ടു. കാർലോ ആഞ്ചലോട്ടിയാണ് ഈ വർഷത്തെ മികച്ച കോച്ച്. സ്പെയ്നിൻ്റെ കൗമാരവിസ്മയം ലാമിൻ യമാലാണ് ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസിനാണ്…