
തിരുവനന്തപുരത്ത് യാത്രക്കാരനിൽ നിന്നും വിദേശ സിഗററ്റുകൾ പിടിച്ചെടുത്തു; പിടികൂടിയത് 2.8 ലക്ഷം രൂപയുടെ 28,000 സിഗററ്റുകൾ
തിരുവനന്തപുരം: വിദേശത്ത് നിന്നും ലഗേജിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 28,000 സിഗററ്റുമായി യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഏകദേശം 2.8 ലക്ഷം രൂപ വിലയുളള സിഗററ്റാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ലഗേജിൽ ഒളിപ്പിച്ചായിരുന്നു ഇവ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു