
‘ഫോഴ്സാ കൊച്ചി’: പൃഥ്വിരാജും സുപ്രിയയും ആവേശം പകരുന്ന ഫുട്ബോൾ ക്ലബിന് പേരായി
പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബിനു പേരായി. ‘ഫോഴ്സാ കൊച്ചി’ എന്നാണ് പേര്. അനുയോജ്യമായ പേര് കണ്ടെത്താൻ പൃഥ്വിരാജും സുപ്രിയാ മേനോനും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു. “ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്സാ കൊച്ചി’ കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!,” പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള…