
പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോ കപ്പ് സെമിയിൽ
പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോകപ്പ് സെമിയിൽ.യൂറോകപ്പില്‍ നിന്ന് റോണോക്കും സംഘത്തിനും കണ്ണീർമടക്കം. ക്വാർട്ടറില്‍ ഫ്രാൻസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോർച്ചുഗല്‍ പുറത്തായത്. അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാൻസിന്റെ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികള്‍. മുഴുവൻ സമയത്ത് മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികരച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. പോർച്ചുഗല്‍ പലകുറി ഗോളിനടുത്തെത്തിയെങ്കിലും തകർപ്പൻ സേവുകളുമായി ഗോള്‍കീപ്പർ…