
മുംബൈ പോലീസ് എന്ന വ്യാജേന തട്ടിപ്പ്; വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും തട്ടിയത് ഒന്നര കോടി; യുവാവ് പിടിയിൽ
പാലക്കാട്: മുംബൈ പോലീസ് എന്ന വ്യാജേന 13550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ് നവാദ് ഗിരി സച്ചിന്‍(29) എന്നയാളെയാണ് കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വച്ച് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേന്ദ്ര സര്‍ക്കാരിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്‌ഥനില്‍ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. ടെലികോം അധികൃതരെന്ന വ്യാജേന പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍…