
ഓൺലൈൻ പണമിടപാടുകൾക്കായി പബ്ലിക് വൈഫൈകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി പൊലീസ്
സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ കണക്ട് ചെയ്ത് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്. പാസ് വേഡുകളും യു.പി.ഐ ഐഡികളും ഉൾപ്പടെയുള്ള വിവരങ്ങൾ ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, കോൺടാക്ടുകൾ, ലോഗിൻ ക്രെഡെൻഷ്യലുകൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഞൊടിയിടയിൽ കഴിയും.സർക്കാരിന്റെ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. ഹോട്ട്സ്പോട്ടുകൾ കണക്ട് ചെയ്ത് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക…