ഓസ്ട്രേലിയയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ
മെൽബണിലെ റോവില്ലിലുള്ള മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. “മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പ്രതിമ അജ്ഞാതരായ ആളുകൾ നശിപ്പിച്ചതും നീക്കം ചെയ്തതും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യ ഈ വിഷയം ഓസ്‌ട്രേലിയൻ അധികാരികളോട് ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും, കാണാതായ പ്രതിമ വീണ്ടെടുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു…

