കണ്ടാല്‍ കീറിക്കളയണം, എന്റെ പടവും വേണ്ട; കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും പോസ്റ്ററുകള്‍ വേണ്ട; ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം; ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി പറഞ്ഞു. അതേസമയം മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടനത്തിൽനിന്ന് സ്ഥലം എംഎൽഎ ആന്റണിരാജുവിനെ ഒഴിവാക്കി. എംഎൽഎയെ ഒഴിവാക്കാൻ ഉദ്ഘാടന വേദിയും മാറ്റി. ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും…

Read More

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല, ചില പ്ലാനുകൾ മനസിലുണ്ടെന്ന് ഗണേഷ് കുമാർ; അഭിനയം മുഖ്യമന്ത്രി സമ്മതിച്ചാൽ മാത്രം

തിരുവനന്തപുരം: മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാൽ ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആർടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാൽ അതിനെ അഭിമാനിക്കാവുന്ന തരത്തിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമാർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial