ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വൻ അപകടം അത്ഭുതകരമായി രക്ഷപെട്ടു വീട്ടുകാർ

ചേര്‍ത്തല: ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ ഒരു ഭാഗം തകർന്നു. പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീടാണ് ഭാഗികമായി തകർന്നത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial