
എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം;വീട് കത്തി നശിച്ചു
എറണാകുളം: ചെങ്ങമനാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ഓലമേഞ്ഞ ഷെഡാണ് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചത്. 52കാരിയായ വീട്ടമ്മ ഒറ്റക്ക് ഇവിടെ താമസിച്ചുവരുകയായിരുന്നു. തൊട്ടടുത്ത ആളില്ലാത്ത വീടിന്‍റെ ചാർത്തിലുണ്ടായിരുന്ന ഫ്രിഡ്ജും, വാഷിങ് മെഷിൻ, എ.സി അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടമ്മ തൊട്ടടുത്ത വീട്ടിൽ ടി.വി കാണാൻ പോയതുകൊണ്ട് അപകടമൊന്നും പറ്റിയില്ല. ചെങ്ങമനാട് പഞ്ചായത്തിലെ 17-ാം വാർഡ് ദേശം കുന്നുംപുറത്ത് അമ്പാട്ടുപള്ളം കോളനിയിലെ തോപ്പിൽ പറമ്പിൽ വീട്ടിൽ പ്രഭ ദിലീപ് താമസിച്ചിരുന്ന ഷെഡാണ്…