
ജർമ്മനിയെ തകർത്ത് സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ
യൂറോ കപ്പില്‍ ആതിഥേയരായ ജർമ്മനിയെ തകർത്ത് സ്പെയിൻ സെമി ഫൈനലില്‍. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു.സ്പെയിനിന്റെ വിജയം. 119ആം മിനുട്ടിലാണ് സ്പെയിന്റെ വിജയഗോള്‍ വന്നത്. ഇന്ന് തുടക്കം മുതല്‍ വാശിയേറിയ മത്സരമാണ് കാണാൻ ആയത്. ഇരു ടീമുകളും അഗ്രസീവ് ആയാണ് കളിച്ചത്. പ്രത്യേകിച്ച് ജർമ്മനിയുടെ ഇന്നത്തെ സമീപനം കൂടുതല്‍ ഫിസിക്കല്‍ ആയിരുന്നു. ഇടക്കിടെ ഫൗളുകള്‍ കളിയുടെ രസം കൊല്ലിയായ. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ സ്പാനിഷ് താരം പെഡ്രി പരിക്കേറ്റ്…