
കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇനി മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക്
തിരുവന്തപുരം : കിളിമാനൂരിലെ വിദ്യാഭ്യാസ മുത്തശ്ശിയായ കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തി. 128 വർഷത്തെ പാരമ്പര്യമുള്ള കിളിമാനൂർ ഗവ: എച്ച് എസ് എസ് നാടിന്റെ യശ്ശസ്സ് ലോകനിലവാരത്തിലേക്കുയർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കിളിമാനൂരിന്റെ വിദ്യാഭ്യാസ തറവാടെന്ന് വിശേഷിപ്പിക്കുന്ന ഈ സ്കൂൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാഡമിക് നിലവാരം പുലർത്തിയിരുന്നു.ഏറ്റവും കൂടുതൽ വിജയ ശതമാനവും തുടർച്ചയായ വർഷങ്ങളിൽ ഏറ്റവും…